Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Piyush Goyal

വ്യാ​പാ​ര ക​രാ​ർ വി​ശ​ദീ​ക​രി​ച്ച് പീ​യു​ഷ് ഗോ​യ​ൽ, മോ​ദി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​ർ വി​ശ​ദീ​ക​രി​ച്ച് കേ​ന്ദ്ര വാ​ണി​ജ്യ, വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ക​രാ​ർ വി​ശ​ദീ​ക​രി​ച്ച​ത്.

140 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​രാ​റി​ലൂ​ടെ സാ​ധി​ക്കും. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ​യും ക്ഷീ​ര​മേ​ഖ​ല​യു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ ഹ​നി​ക്കി​ല്ല. രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ലാ​ണ് ക​രാ​റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും പീ​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

ക​രാ​ർ, രാ​ജ്യ​ത്തി​ന്‍റെ ക​യ​റ്റു​മ​തി രം​ഗ​ത്തി​ന് ഗു​ണം ചെ​യ്യും. മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ, ഡി​സൈ​ൻ ഇ​ൻ ഇ​ന്ത്യ പോ​ലു​ള്ള പ​ദ്ധ​തി​ക​ളെ ആ​ഗോ​ള ത​ല​ത്തി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കും. ക​ർ​ഷ​ക​ർ​ക്കും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന​താ​ണ് ക​രാ​ർ. ര​ണ്ട് സാ​മ്പ​ത്തി​ക ശ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ക​രാ​റാ​ണി​തെ​ന്നും പീ​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞി.

കൂ​ടാ​തെ, ഇ​ന്ത്യ​യ്ക്ക് മേ​ലു​ള്ള യു​എ​സ് തീ​രു​വ മ​റ്റ് രാ​ജ്യ​ങ്ങ​ളെ​ക്കാ​ൾ കു​റ​വാ​ണെ​ന്ന് പീ​യു​ഷ് ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പി​എം കോം​പ്ര​മൈ​സ്ഡ് എ​ന്നെ​ഴു​തി​യ പോ​സ്റ്റ​റു​ക​ളു​മാ​യെ​ത്തി​യ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​റ​ണ്ട​ർ മോ​ദി​യെ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

Latest News

Up